Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Boko Haram

ബൊക്കോ ഹറാം കമാൻഡർ അബു ഖാലിദ് അടക്കം 11 ഭീകരർ കൊല്ലപ്പെട്ടു

അ​​​ബു​​​ജ: ബൊ​​​ക്കോ ഹ​​​റാം ക​​​മാ​​​ൻ​​​ഡ​​​ർ അ​​​ബു ഖാ​​​ലി​​​ദ് അ​​​ട​​​ക്കം 11 ഭീ​​​ക​​​ര​​​രെ നൈ​​​ജീ​​​രി​​​യ​​​ൻ സൈ​​​ന്യം വ​​​ധി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി ബോ​​​ർ​​​നോ സം​​​സ്ഥാ​​​ന​​​ത്തെ കൊ​​​ടും​​​ഗ മേ​​​ഖ​​​ല​​​യി​​​ൽ ന​​​ട​​​ന്ന റെ​​​യ്ഡി​​​നി​​​ടെ​​​യാ​​​ണ് ഭീ​​​ക​​​ര​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ബോ​​​ർ​​​നോ​​​യി​​​ലെ സാം​​​ബി​​​സ വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലെ ബൊക്കോ ഹ​​​റാം ക​​​മാ​​​ൻ​​​ഡ​​​റാ​​​ണ് അ​​​ബു ഖാ​​​ലി​​​ദ്. മേ​​​ഖ​​​ല​​​യി​​​ലെ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​ത് ഇ​​​യാ​​​ളാ​​​ണ്. ആ​​​യു​​​ധ​​​ങ്ങ​​​ളും ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും മ​​​രു​​​ന്നു​​​ക​​​ളും സൈ​​​ന്യം പി​​​ടി​​​ച്ചെ​​​ടു​​​ത്തു. ബോ​​​ർ​​​നോ സം​​​സ്ഥാ​​​ന​​​ത്ത് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ര​​​ണ്ട് ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലാ​​​യി ഡ​​​സ​​​ൻ​​​ക​​​ണ​​​ക്കി​​​ന് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ ബൊ​​​ക്കോ ഹ​​​റാം ഭീ​​​ക​​​ര​​​ർ കൊ​​​ന്നൊ​​​ടു​​​ക്കി​​​യി​​​രു​​​ന്നു. 2009 മു​​​ത​​​ൽ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ ബൊ​​​ക്കോ ഹ​​​റാം ഭീ​​​ക​​​ര​​​ർ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ഈ ​​​ഭീ​​​ക​​​ര​​​സം​​​ഘ​​​ത്തെ​​​ കൂ​​​ടാ​​​തെ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ ഉ​​​പ​​​വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​സ്ലാ​​​മി​​​ക് സ്റ്റേ​​​റ്റ് വെ​​​സ്റ്റ് ആ​​​ഫ്രി​​​ക്ക പ്രൊ​​​വി​​​ൻ​​​സ് (ഐ​​​എ​​​സ്ഡ​​​ബ്ല്യു​​​എ​​​പി) എ​​​ന്ന സം​​​ഘ​​​ട​​​ന​​​യും നൈ​​​ജീ​​​രി​​​യ​​​യു​​​ടെ വ​​​ട​​​ക്ക​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക്രൈ​​​സ്ത​​​വ​​​രെ കൊ​​​ന്നൊ​​​ടു​​​ക്കു​​കയാണ്. 17 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ 35,000 പേ​​​രാണ് കൊ​​​ല്ല​​​പ്പെ​​​ട്ടത്. 20 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​ർ പ​​​ലാ​​​യ​​​നം ചെ​​​യ്തു.

Latest News

Up